Skip to content

2007 ൽ വിരമിക്കാൻ ഞാൻ തീരുമാനിച്ചിരുന്നു എന്നാൽ എല്ലാം മാറ്റിമറിച്ചത് ആ ഫോൺ കോൾ

2007 ക്രിക്കറ്റ് ലോകകപ്പിലെ പരാജയത്തിന് ശേഷം താൻ ക്രിക്കറ്റിൽ നിന്നും വിരമിക്കാൻ തീരുമാനിച്ചിരുന്നുവെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ എന്നാൽ സാക്ഷാൽ വിവിയൻ റിച്ചാഡ്സിന്റെ ഫോൺ കോൾ തന്നെ ആ തീരുമാനത്തിൽ നിന്നും പിന്തിരിപ്പിച്ചുവെന്നും പിന്നീട് മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചുവെന്നും അടുത്തിടെ നടന്ന ചടങ്ങിൽ സച്ചിൻ ടെണ്ടുൽക്കർ പറഞ്ഞു.

” ആ സമയത്ത് ഇന്ത്യൻ ക്രിക്കറ്റിൽ സംഭവിച്ചുകൊണ്ടിരുന്നത് അനാരോഗ്യകരമായ കാര്യങ്ങൾ ആയിരുന്നു. ഞങ്ങൾക്ക് കുറച്ച് മാറ്റങ്ങൾ ആവശ്യമായിരുന്നു. അത് സംഭവിച്ചില്ലെങ്കിൽ ക്രിക്കറ്റിൽ നിന്നും വിടപറയാൻ 90 ശതമാനവും ഞാൻ തീരുമാനിച്ചിരുന്നു. എന്നാൽ അപ്പോൾ എന്റെ സഹോദരൻ പറഞ്ഞു ‘ 2011 ൽ മുംബൈയിൽ ഒരു ലോകകപ്പ് ഫൈനലുണ്ട്. ആ മനോഹര ട്രോഫി നീ നേടുന്നത് ചിന്തിച്ചുനോക്കാമോ ?

അതിന്ശേഷം ഞാൻ എന്റെ ഫാം ഹൗസിലേക്ക് മടങ്ങി ആ സമയത്ത് വിവിയൻ റിച്ചാർഡ്‌സ് എന്നെ വിളിച്ചിരുന്നു ഒരുപാട് ക്രിക്കറ്റ് ഇനിയും എന്റെയുള്ളിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 45 മിനിറ്റോളം ഞങ്ങൾ സംസാരിച്ചു. നിങ്ങളുടെ ബാറ്റിങ് ഹീറോ നിങ്ങളെ വിളിക്കുകയെന്നത് വലിയ കാര്യമാണ്. ആ നിമിഷം മുതൽ കാര്യങ്ങൾ മാറിമറിഞ്ഞു. പിന്നീട് അങ്ങോട്ട് കൂടുതൽ കൂടുതൽ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാൻ എനിക്ക് സാധിച്ചു. ” സച്ചിൻ പറഞ്ഞു.