Skip to content

ഇന്ത്യയ്ക്ക് പോലും നേടാനാകാത്ത അപൂർവ്വ നേട്ടം സ്വന്തമാക്കി ബംഗ്ലാദേശ്

സൗത്ത് ആഫ്രിക്കയ്ക്കെതിരായ 21 റൺസിന്റെ അട്ടിമറി വിജയത്തിന് പിന്നാലെ ബംഗ്ലാദേശിന് അപൂർവ നേട്ടം കൂടി തേടിയെത്തിയിരിക്കുകയാണ് . ലോകകപ്പിൽ സൗത്ത് ആഫ്രിക്കയെ രണ്ട് തവണ പരാജയപ്പെടുത്തിയെന്ന നേട്ടമാണ് ബംഗ്ലാദേശ് സ്വന്തമാക്കിയത് . 2007 ലാണ് ആദ്യമായി ബംഗ്ലാദേശ് സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തിയത് . നിലവിലെ ടീമിലെ താരങ്ങളായ മുസ്ഫിഖുർ , മശ്രഫെ , ശാഖിബ്ൾ അസൻ , തമീം ഇക്ബാൽ എന്നിവർ 2007 ൽ സൗത്ത് ആഫ്രിക്കയെ 67 റൺസിന് പരാജയപ്പെടുത്തുമ്പോൾ ടീമിലെ അംഗങ്ങളായിരുന്നു .