Skip to content

2007 ൽ വിരമിക്കാൻ തീരുമാനിച്ചിരുന്നു , എന്നാൽ വിവിയൻ റിച്ചാർഡസനുമായുള്ള 45 മിനിറ്റ് ദൈർഘ്യമേറിയ ഫോൺ കോളാണ് തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിച്ചത് – വെളിപ്പെടുത്തലുകളുമായി സച്ചിൻ

2007 ലോകക്കപ്പിന് ശേഷം ക്രിക്കറ്റ് ലോകത്ത് നിന്ന് വിട പറയാൻ തീരുമാനിച്ചിരുന്നതായി സച്ചിൻ ടെൻഡുൽക്കർ , എന്നാൽ വെസ്റ്റ് ഇൻഡീസ് ഇതിഹാസ താരം സർ വിവിയൻ റിച്ചാർഡസനുമായുള്ള 45 മിനിറ്റ് ദൈർഘ്യമേറിയ ഫോൺ സംഭാഷണമാണ് തീരുമാനത്തിൽ നിന്ന് പിന്തിരിയാൻ കാരണമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സച്ചിൻ .

2007 വിരമിക്കൽ തീരുമാനം വേണ്ടെന്ന് വെച്ചതിന് പിന്നിൽ മൂത്ത സഹോദരൻ അജിത് എന്ന് മുമ്പ് സച്ചിൻ പറഞ്ഞിരുന്നു , എന്നാൽ വിവിയൻ റിച്ചാർഡ്സന്റെ നിർണായക പങ്കിനെ കുറിച്ച് സച്ചിൻ പുറത്ത് വിട്ടിരുന്നില്ല . ക്രിക്കറ്റ് കരിയറിലെ തന്നെ ഏറ്റവും മോശം ഘട്ടമായിരുന്നു 2007 ലോകകപ്പ് സച്ചിൻ പറഞ്ഞു .

” ലോകക്കപ്പിന് ശേഷം 90 ശതമാനം വിരമിക്കാൻ ഉറപ്പിച്ചിരുന്നു . 2011 ൽ ലോകകപ്പ് ഫൈനൽ മുംബൈയിൽ ആണെന്നും അന്ന് ആ മനോഹരമായ കപ്പ് തന്റെ കയ്യിൽ ഉയർത്തുന്നത് ഭാവനയിൽ കാണാനും അന്നേരം സഹോദരൻ പറഞ്ഞു . ഇന്ത്യ ടുഡേ നടത്തിയ പരിപാടിക്കിടെ സച്ചിൻ പറഞ്ഞു .

” അതിന് ശേഷം ഞാൻ ഫാം ഹൗസിൽ പോയി , അവിടെ നിന്നാണ് എനിക് സർ വിവിയൻ റിച്ചാർഡ്സന്റെ കോൾ ലഭിച്ചത് . 45 മിനിറ്റോളം ദൈർഘ്യമേറിയ സംഭാഷണം നമ്മൾ തമ്മിൽ നടത്തി . നിന്നിൽ ഇനിയും ക്രിക്കറ്റ് അവശേഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു . ആ നിമിഷം എന്റെ ചിന്തകൾ എല്ലാം മാറ്റി മറിച്ചു . അതിന് ശേഷം മികച്ച പ്രകടനങ്ങളാണ് ഞാൻ കാഴ്ച വെച്ചത് . സച്ചിൻ പറഞ്ഞു .