Skip to content

ലോകത്തിലെ ഏറ്റവും മികച്ച ഫീൽഡർ ; ജഡേജയെ പ്രശംസിച്ച് ഓസീസ് താരം മൈക്കിൾ ക്ലർക്ക്

ഇന്ത്യൻ താരം രവീന്ദ്ര ജഡേജയുടെ ഫീല്ഡിങ് കഴിവിനെ വാനോളം പുകഴ്ത്തി മുൻ ഓസ്‌ട്രേലിയൻ നായകൻ മൈക്കിൾ ക്ലർക്ക് . ലോക ക്രിക്കറ്റിൽ ജഡേജയേക്കാൾ മികച്ച ഫീൽഡർ ഇല്ലെന്നും താരം അഭിപ്രായപ്പെട്ടു .

“നിലവിൽ ലോക ക്രിക്കറ്റിൽ ജഡേജയേക്കാൾ മികച്ച ഫീൽഡർമാരുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. റൺസ് സേവ് ചെയ്യുന്ന കാര്യത്തിലായാലും ബുദ്ധിമുട്ടേറിയ ക്യാച്ചുകൾ എടുക്കുന്ന കാര്യത്തിലാണെങ്കിലും, ഡയറക്ട് ഹിറ്റുകൾ സ്റ്റമ്പിൽ കൊള്ളിക്കുന്ന കാര്യത്തിലാണെങ്കിലും ജഡേജ സൂപ്പറാണ്.” ക്ലാർക്ക് പറഞ്ഞു.

ലോകക്കപ്പിന് മുന്നോടിയായുള്ള ഇന്ത്യ – ബംഗ്ലാദേശ് സന്നാഹ മത്സരത്തിനിടെയാണ് ക്ലർക്ക് പ്രശംസയുമായി രംഗത്തെത്തിയത്. ആദ്യ സന്നാഹ മത്സരത്തിൽ ന്യൂസിലാൻഡിനെതിരെ അർദ്ധ സെഞ്ചുറി നേടിയതിന്റെ ആത്മവിശ്വാസത്തിലും കൂടിയാണ് താരമിപ്പോൾ .