Skip to content

ചെറുത്ത് നിൽപ്പ് ; ലങ്കൻ നായകൻ അപൂർവ നേട്ടം

ന്യുസിലാന്റിനെതിരായ ആദ്യ ലോകകപ്പ് മത്സരത്തിൽ ദയനീയ പരാജയമാണ് ലങ്കൻ പട ഏറ്റു വാങ്ങിയത് . ന്യൂസിലാൻഡ് ബോളർമാർക് മുന്നിൽ തുടക്കം മുതലേ അടി പതറിയ ശ്രീലങ്കയ്ക്ക് 136 റൺസ് മാത്രമാണ് നേടാനായത് . ശ്രീലങ്കൻ നിരയിൽ നായകൻ ദിമുത്ത് കരുനാരത്ന മാത്രമാണ് പൊരുതിയത് . 84 പന്തിൽ 4 ഫോറുകൾ ഉൾപ്പടെ 52 റൺസാണ് നേടിയത് .

ലോകകപ്പിന്റെ ചരിത്രത്തില്‍ ഓപ്പണറായി ഇറങ്ങി ഇന്നിങ്‌സ് അവസാനിക്കും വരെ പുറത്താകെ നിന്ന രണ്ടാമത്തെ താരമെന്ന നേട്ടമാണ് ദിമുത്തിനെ തേടിയെത്തിയത്. 20 വര്‍ഷത്തിന് ശേഷമാണ് ഒരു താരം ഈ നേട്ടം സ്വന്തമാക്കുന്നത്. വിന്‍ഡീസിന്റെ റിഡ്‌ലി ജേക്കബ്‌സാണ് ഇതിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയത്. 1999 ലെ ലോകകപ്പില്‍ ഓസ്‌ട്രേലിയ്‌ക്കെതിരെ വിന്‍ഡീസിന്റെ വിക്കറ്റ് കീപ്പര്‍ കൂടിയായിരുന്ന റിഡ്‌ലി പുറത്താകാതെ നിന്നത്. അന്ന് 110 റണ്‍സുമായി വിന്‍ഡീസ് പുറത്തായി. കളി ഓസ്‌ട്രേലിയ ആറ് വിക്കറ്റിന് ജയിക്കുകയും ചെയ്തിരുന്നു.