Skip to content

ഫിഫ്റ്റിയുമായി റഹിമും ഷാകിബും ബംഗ്ലാദേശിന് കൂറ്റൻ സ്കോർ

സൗത്താഫ്രിക്കയ്ക്കെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങിനിറങ്ങിയ ബംഗ്ലാദേശിന് കൂറ്റൻ സ്കോർ. നിശ്ചിത 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ട്ടത്തിൽ 330 റൺസ് ബംഗ്ലാദേശ് അടിച്ചുകൂട്ടി. ബംഗ്ലാദേശിന് വേണ്ടി ഷാഖിബ് അൽ ഹസൻ 84 പന്തിൽ 75 റൺസും മുഷ്ഫിഖുർ റഹിം 80 പന്തിൽ 78 റൺസും മഹമദുള്ള 33 പന്തിൽ 46 റൺസും സൗമ്യ സർക്കാർ 30 പന്തിൽ 42 റൺസും നേടി.

സൗത്താഫ്രിക്കയ്ക്ക് വേണ്ടി ഫെഹുക്വായോ, ക്രിസ് മോറിസ്, ഇമ്രാൻ താഹിർ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. ഏകദിനത്തിലെ ബംഗ്ലാദേശിന്റെ ഏറ്റവും ഉയർന്ന ടീം ടോട്ടലാണിത്.