Skip to content

ഫിഫ്റ്റിയുമായി വാർണറും ഫിഞ്ചും ഓസ്‌ട്രേലിയക്ക് അനായാസ വിജയം

ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയം. അഫ്ഘാനിസ്ഥാൻ ഉയർത്തിയ 208 റൺസിന്റെ വിജയലക്ഷ്യം 34.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ ഓസ്‌ട്രേലിയ മറികടന്നു. 114 പന്തിൽ 89 റൺസ് നേടി പുറത്താകാതെ നിന്ന ഡേവിഡ് വാർണറിന്റെയും 49 പന്തിൽ 66 റൺസ് നേടിയ ക്യാപ്റ്റൻ ഫിഞ്ചിന്റെയും മികവിലാണ് വിജയലക്ഷ്യം അനായാസം ഓസ്‌ട്രേലിയ മറികടന്നത്. ഉസ്മാൻ ഖവാജ 15 ഉം സ്റ്റീവ് സ്മിത്ത് 18 റൺസും നേടി പുറത്തായി. ഡേവിഡ് വാർണറാണ് മാൻ ഓഫ് ദി മാച്ച്.

അഫ്ഘാനിസ്ഥാന് വേണ്ടി മുജീബ് ഉർ റഹ്‌മാൻ, റാഷിദ് ഖാൻ, ഗുൽബാദിൻ നൈബ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. ജൂൺ ആറിന് വെസ്റ്റിൻഡീസിനെതിരെയാണ് ഓസ്‌ട്രേലിയയുടെ അടുത്ത മത്സരം.