Skip to content

ഏകദിനത്തിൽ 7000 റൺസ് നേടുന്ന ആദ്യ യൂറോപ്യൻ ബാറ്റ്‌സ്മാനായി ഇംഗ്ലണ്ട് ക്യാപ്റ്റൻ

ഏകദിന ക്രിക്കറ്റിൽ 7000 റൺസ് പൂർത്തിയാക്കി ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗൻ. സൗത്താഫ്രിക്കയ്ക്കെതിരായ ലോകകപ്പിലെ ആദ്യ പോരാട്ടത്തിൽ 23 റൺസ് പിന്നിട്ടതോടെയാണ് ഈ ചരിത്രനേട്ടം മോർഗൻ സ്വന്തമാക്കിയത്. ഈ നേട്ടം സ്വന്തമാക്കുന്ന യൂറോപ്പിൽ നിന്നുള്ള ആദ്യ ബാറ്റ്‌സ്മാനും കൂടിയാണ് മോർഗൻ. 6290 റൺസ് ഇംഗ്ലണ്ടിന് വേണ്ടി നേടിയ മോർഗൻ 744 റൺസ് നേടിയത് അയർലൻഡിന് വേണ്ടി കളിച്ചപ്പോഴാണ്.

മത്സരത്തോടെ ഇംഗ്ലണ്ടിന് വേണ്ടി 200 ഏകദിന മത്സരങ്ങൾ കളിക്കുന്ന ആദ്യ താരമെന്ന ചരിത്രനേട്ടവും മോർഗൻ സ്വന്തമാക്കി. ഏകദിന കരിയറിൽ 23 മത്സരങ്ങൾ കളിച്ച മോർഗൻ 23 മത്സരങ്ങൾ കളിച്ചത് അയർലൻഡിന് വേണ്ടിയായിരുന്നു.