Skip to content

ഓസ്‌ട്രേലിയക്കും ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ശേഷം ആ നേട്ടം സ്വന്തമാക്കി ഇംഗ്ലണ്ട്

തകർപ്പൻ ലോകകപ്പ് കന്നിയങ്കത്തിൽ സൗത്താഫ്രിക്കയ്ക്കെതിരെ ആതിഥേയരായ ഇംഗ്ലണ്ട് നേടിയത്. മത്സരത്തോടെ ഒരു അപൂർവ്വ റെക്കോർഡും മോർഗനും കൂട്ടരും സ്വന്തമാക്കി. എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 311 റൺസ് ടോസ് നഷ്ട്ടപെട്ട് ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ട് അടിച്ചുകൂട്ടി. ഇത് തുടർച്ചയായി അഞ്ചാം തവണയാണ് ഏകദിന ക്രിക്കറ്റിൽ ഇംഗ്ലണ്ട് 300+ ടോട്ടൽ നേടുന്നത്. ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ ടീമാണ് ഇംഗ്ലണ്ട്. 2007 ൽ തുടർച്ചയായ ആറ് മത്സരങ്ങളിൽ ഓസ്‌ട്രേലിയയും 2006 ൽ ശ്രീലങ്കയും 2017 ഇന്ത്യയും തുടർച്ചയായ അഞ്ച് മത്സരങ്ങളിൽ 300+ ടോട്ടൽ നേടിയിരുന്നു.

79 പന്തിൽ 89 റൺസ് നേടിയ ബെൻ സ്റ്റോക്‌സ്, 57 റൺസ് നേടിയ ക്യാപ്റ്റൻ ഓയിൻ മോർഗൻ, 51 റൺസ് നേടിയ ജോ റൂട്ട്, 54 റൺസ് നേടിയ ജേസൺ റോയ് എന്നിവരാണ് ഇംഗ്ലണ്ടിന് വേണ്ടി തിളങ്ങിയത്. ലോകകപ്പ് ഇതാദ്യമായാണ് നാല് ഇംഗ്ലീഷ് ബാറ്റ്‌സ്മാന്മാർ ഒരു മത്സരത്തിൽ ഫിഫ്റ്റി നേടുന്നത്.