Skip to content

അവിശ്വസനീയം അവിസ്മരണീയം ; തകർപ്പൻ ക്യാച്ചുമായി ബെൻ സ്റ്റോക്‌സ്

ഇത് പറവയോ അതോ വിമാനമോ ബെൻ സ്റ്റോക്‌സിന്റെ ഈ ക്യാച്ച് കണ്ടാൽ ആരായാലും ഇത് ചോദിച്ചുപോകും . മത്സരത്തിൽ സൗത്താഫ്രിക്കൻ ഇന്നിങ്സിനിടെ 34 ആം ഓവറിലാണ് ആരെയും അതിശയിപ്പിക്കുന്ന തകർപ്പൻ ക്യാച്ച് പിറന്നത്. ആദിൽ റഷീദ് എറിഞ്ഞ ആദ്യ പന്ത് സൗത്താഫ്രിക്കൻ ബാറ്റ്‌സ്മാൻ ഫെലുക്വായോ മിഡ് വിക്കറ്റിലേക്ക് പായിക്കുകയും ഒരു നിമിഷം ബൗണ്ടറിയാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും വായുവിൽ ഉയർന്നുപൊങ്ങിയ ബെൻ സ്റ്റോക്‌സ് ഒറ്റകൈകൊണ്ട് പന്ത് കൈപിടിയിലൊതുക്കുകയായിരുന്നു.

മത്സരത്തിൽ അക്ഷരാർത്ഥത്തിൽ അഴിഞ്ഞാടുകയായിരുന്നു ബെൻ സ്റ്റോക്‌സ്. 79 പന്തിൽ 89 റൺസ് നേടി ടീമിനെ മികച്ച സ്കോറിൽ എത്തിച്ച സ്റ്റോക്‌സ് തകർപ്പൻ ക്യാച്ചും റണ്ണൗട്ടും നേടുകയും ഒപ്പം 12 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു.