Skip to content

ആ താരം തിരിച്ചെത്തിയാൽ സൗത്താഫ്രിക്ക ശക്തമാകും ; ഫാഫ് ഡുപ്ലെസിസ്

ഫാസ്റ്റ് ബൗളർ ഡെയ്ൽ സ്റ്റെയ്ൻ തിരിച്ചെത്തിയാൽ സൗത്താഫ്രിക്ക പൂർണ്ണമായും ശക്തരാകുമെന്ന് ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ്. ഇംഗ്ലണ്ട് ബാറ്റിങ്ങിലും ബൗളിങിലും ഫീൽഡിങിലും മികവ് പുലർത്തിയെന്നും എന്നാൽ ഡെയ്ൽ സ്റ്റെയ്ൻ തിരിച്ചെത്തിയാൽ ടീമുകളെ 300 റൺസിനുള്ളിൽ സൗത്താഫ്രിക്കയ്ക്ക് ഒതുക്കാൻ കഴിയുമെന്നും മത്സരശേഷം ഫാഫ് വ്യക്തമാക്കി.

” മൂന്ന് ഡിപ്പാർട്ട്‌മെന്റിലും അവർ ഞങ്ങളെക്കാൾ മികച്ച പ്രകടനം കാഴ്ച്ചവെച്ചു. ഇമ്രാൻ താഹിറിന് ആദ്യ ഓവർ നൽകുകയെന്നത് പ്ലാനിന്റെ ഭാഗമായിരുന്നു. രണ്ട് ഓപ്പണർമാരെയും ലെഗ് സ്പിൻ കൊണ്ട് നേരിടുകയെന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം പ്രത്യേകിച്ചും റോയ്. അവരുടെ ബാറ്റിങ് വളരെ മികച്ചതായിരുന്നു. അവർ ടോപ് ക്വാളിറ്റി ടീമാണ്. അതവർ ഇന്ന് ബാറ്റ് കാഴ്ച്ചവെയ്ക്കുകയും ചെയ്തു. ” മത്സരശേഷം ഫാഫ് പറഞ്ഞു.

മത്സരത്തിൽ 104 റൺസിനാണ് സൗത്താഫ്രിക്ക പരാജയപെട്ടത്. ഇംഗ്ലണ്ട് ഉയർത്തിയ 312 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന സൗത്താഫ്രിക്കയ്ക്ക് 207 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി.

ജൂൺ രണ്ടിന് ബംഗ്ലാദേശിനെതിരെയാണ് സൗത്താഫ്രിക്കയുടെ അടുത്ത മത്സരം.