Skip to content

ആ ചരിത്രനേട്ടം ഇനി ഇമ്രാൻ താഹിറിന് സ്വന്തം

ലോകകപ്പിൽ ഒന്നാം ഓവർ എറിയുന്ന ആദ്യ സ്പിന്നറെന്ന ചരിത്രനേട്ടം സ്വന്തമാക്കി സൗത്താഫ്രിക്കൻ സ്പിന്നർ ഇമ്രാൻ താഹിർ. ടൂർണമെന്റിലെ കന്നിയങ്കത്തിൽ ഇംഗ്ലണ്ടിനെതിരെ ആദ്യ ഓവർ എറിഞ്ഞ താഹിർ രണ്ടാം പന്തിൽ തന്നെ തകർപ്പൻ ഫോമിലുള്ള ജോണി ബെയർസ്റ്റോയെ പുറത്താക്കി ക്യാപ്റ്റന്റെ തീരുമാനത്തെ ശരിവെച്ചു.

1992 ൽ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിൽ ന്യൂസിലാൻഡ് സ്പിന്നർ ദീപക് പട്ടേൽ രണ്ടാം ഓവർ എറിഞ്ഞിരുന്നുവെങ്കിലും ഇതുവരെയും ഒരു ടീമും മത്സരത്തിലെ ആദ്യ ഓവർ സ്പിന്നർക്ക് കൈമാറിയിരുന്നില്ല.

മത്സരത്തോടെ ലോകകപ്പിൽ കളിക്കുന്ന ഏറ്റവും പ്രായം കൂടിയ സൗത്താഫ്രിക്കൻ താരമെന്ന റെക്കോർഡും ഇമ്രാൻ താഹിർ സ്വന്തമാക്കി.