Skip to content

ലോകകപ്പ് കന്നിയങ്കം ; ഇംഗ്ലണ്ടിനെതിരെ സൗത്താഫ്രിക്കയ്ക്ക് 312 റൺസിന്റെ വിജയലക്ഷ്യം

ലോകകപ്പ് ആദ്യ മത്സരത്തിൽ സൗത്താഫ്രിക്കയ്ക്കെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ടിന് മികച്ച സ്കോർ. നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 311 റൺസ് ഇംഗ്ലണ്ട് നേടി. 79 പന്തിൽ 89 റൺസ് നേടിയ ബെൻ സ്റ്റോക്സ്, 60 പന്തിൽ 57 റൺസ് നേടിയ ക്യാപ്റ്റൻ ഓയിൻ മോർഗൻ, 53 പന്തിൽ 54 റൺസ് നേടിയ ജേസൺ റോയ്, 59 പന്തിൽ 51 റൺസ് നേടിയ ജോ റൂട്ട് എന്നിവരുടെ ബാറ്റിങ് മികവിലാണ് മികച്ച സ്കോർ ഇംഗ്ലണ്ട് നേടിയത്.

സൗത്താഫ്രിക്കയ്ക്ക് വേണ്ടി ലുങ്കി എങ്കിടി പത്തോവറിൽ 66 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും കഗിസോ റബാഡ, ഇമ്രാൻ താഹിർ എന്നിവർ രണ്ട് വിക്കറ്റ് വീതം ഫെഹ്ലുക്വായോ ഒരു വിക്കറ്റും നേടി.