Skip to content

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരത്തിന് സസ്‌പെൻഷൻ കാരണം ഇതാണ്

അബുദാബിയിൽ അനധികൃത ട്വന്റി20 കളിച്ചതിനെ തുടർന്ന് ഉത്തർപ്രദേശ് ബാറ്റ്സ്മാനും കൊൽക്കത്ത നൈറ്റ് റൈസേഴ്‌സ് താരവുമായ റിങ്കു സിങിനെ ബിസിസിഐ മൂന്ന് മാസത്തേക്ക് സസ്‌പെൻഡ് ചെയ്തു. അബുദാബിയിൽ നടന്ന ലീഗിൽ ഡെക്കാൻ ഗ്ലാഡിയേറ്റർസിന് വേണ്ടി കളിച്ച റിങ്കു സിങ് ഫൈനലിൽ 104 റൺസും രണ്ട് വിക്കറ്റും നേടി ടീമിനെ വിജയത്തിലെത്തിച്ചിരുന്നു.

ട്വന്റി20 ലീഗിൽ കളിക്കുന്നതിന് മുൻപ് റിങ്കു സിങ് ബിസിസിഐയിൽ നിന്നും അനുവാദം വാങ്ങിയില്ലെന്നും ബിസിസിഐയിൽ രജിസ്റ്റർ ചെയ്ത ഒരു പ്ലേയർക്ക് അനുവാദം കൂടാതെ വിദേശത്ത് ഒരു ലീഗിലും കളിക്കാൻ സാധിക്കില്ലെന്നും അതുകൊണ്ട് തന്നെ ജൂൺ ഒന്ന് മുതൽ മൂന്ന് മാസത്തേക്ക് റിങ്കു സിങിനെ സസ്‌പെൻഡ് ചെയ്യുകയാണെന്നും ബിസിസിഐ അറിയിച്ചു . ഇന്ത്യൻ എ ടീമിൽ നിന്നും റിങ്കു സിങിനെ പുറത്താക്കിയിട്ടുണ്ട്.