Skip to content

ഓയിൻ മോർഗന് പരിക്ക് ഇംഗ്ലണ്ട് ക്യാമ്പിൽ ആശങ്ക

ലോകകപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഇംഗ്ലണ്ട് ക്യാമ്പിൽ ആശങ്കയുയർത്തി ക്യാപ്റ്റൻ ഓയിൻ മോർഗന് പരിക്ക്. ലോകകപ്പിന് മുൻപായി നാളെ ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന സന്നാഹ മത്സരത്തിന് മുന്നോടിയായി നടന്ന പരിശീലനത്തിനിടെയാണ് മോർഗന് പരിക്കേറ്റത്. ക്യാച്ചിങ് പരിശീലനത്തിനിടെ പരിക്കേറ്റ ഉടൻ തന്നെ എക്‌സ്‌റേയ്ക്കായി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച മോർഗന് സന്നാഹ മത്സരത്തിൽ കളിക്കാൻ സാധിക്കില്ല. ജോ റൂട്ടായിരിക്കും മോർഗന് പകരം ഇംഗ്ലണ്ടിനെ നായിക്കുക. എന്നാൽ ലോകകപ്പിന് മുൻപായി തന്നെ മോർഗൻ പരിക്ക് മാറി തിരിച്ചെത്തുമെന്ന് ഇംഗ്ലണ്ട് ക്രിക്5 ബോർഡ് വ്യക്തമാക്കി.

2015 ൽ ഇംഗ്ലണ്ട് ക്യാപ്റ്റനായ മോർഗൻ ഏകദിനത്തിൽ ഇംഗ്ലണ്ടിന് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്‌സ്മാനും ഏറ്റവും കൂടുതൽ മത്സരം കളിച്ച ബാറ്റ്‌സ്മാനും കൂടിയാണ്.