Skip to content

ലോകകപ്പ് സന്നാഹ മത്സരത്തിൽ പാകിസ്ഥാനെതിരെ അഫ്ഘാനിസ്ഥാന് തകർപ്പൻ വിജയം

ലോകകപ്പിന് മുന്നോടിയായി നടന്ന ഔദ്യോഗിക സന്നാഹ മത്സരത്തിൽ പാകിസ്ഥാനെതിരെ അഫ്ഘാനിസ്ഥാന് മൂന്ന് വിക്കറ്റിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ പാകിസ്ഥാൻ ഉയർത്തിയ 263 റൺസിന്റെ വിജയലക്ഷ്യം 49.4 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ട്ടത്തിൽ അഫ്ഘാനിസ്ഥാൻ മറികടന്നു. 102 പന്തിൽ പുറത്താകാതെ 74 റൺസ് നേടിയ ഹഷ്മതുള്ള ഷാഹിദി, 28 പന്തിൽ 49 റൺസ് നേടിയ ഹസ്രത്തുള്ള സസായി, 32 റൺസ് നേടിയ റഹ്മത് അഹമദ്, 41 പന്തിൽ 34 റൺസ് നേടിയ മൊഹമ്മദ് നബി എന്നിവരുടെ ബാറ്റിങ് മികവിലാണ് അഫ്ഘാനിസ്ഥാൻ വിജയം നേടിയത്.

പാകിസ്ഥാന് വേണ്ടി വഹാബ് റിയാസ് 46 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും ഇമാദ് വാസിം പത്തോവറിൽ 29 റൺസ് വഴങ്ങി രണ്ട് വിക്കറ്റും നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാനെ 108 പന്തിൽ 112 റൺസ് നേടിയ ബാബർ അസം, 44 റൺസ് നേടിയ ഷൊഹൈബ് മാലിക് എന്നിവരാണ് മികച്ച പ്രകടനം കാഴ്ച്ചവെച്ചത്.