Skip to content

ലോകകപ്പ് സന്നാഹ മത്സരങ്ങൾക്ക് ഇന്ന് തുടക്കം ; ആദ്യ പോരാട്ടം അഫ്ഘാനിസ്ഥാനും പാകിസ്ഥാനും തമ്മിൽ

ഐസിസി ക്രിക്കറ്റ് ലോകകപ്പ് ഔദ്യോഗിക സന്നാഹ മത്സരങ്ങൾക്ക് ഇന്ന് തുടക്കം കുറിക്കും. പാകിസ്ഥാനും അഫ്ഘാനിസ്ഥാനും തമ്മിൽ ബ്രിസ്റ്റോളിലാണ് ആദ്യ സന്നാഹ മത്സരം ഇന്ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തിൽ ശ്രീലങ്ക സൗത്താഫ്രിക്കയെ നേരിടും. നാളെ ലണ്ടനിൽ ന്യൂസിലാൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ആതിഥേയരായ ഇംഗ്ലണ്ടും നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയും നാളെ ഏറ്റുമുട്ടും. തുടർന്ന് 28 ന് അയൽക്കാരായ ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ രണ്ടാമത്തെ പരിശീലന മത്സരം.

മേയ് 30 ന് സൗത്താഫ്രിക്കയും ആതിഥേയരായ ഇംഗ്ലണ്ടും തമ്മിലുള്ള മത്സരത്തോടെയാകും ലോകകപ്പിന് തുടക്കം കുറിക്കുക .