Skip to content

ഏകദിനത്തിൽ ആദ്യം 500 റൺസ് നേടാൻ പോകുന്നത് ഈ ടീം ; വിരാട് കോഹ്ലി

ഏകദിന ക്രിക്കറ്റിൽ 500 റൺസെന്ന മാന്ത്രികസംഖ്യ നേടുന്ന ആദ്യ ടീം ഇംഗ്ലണ്ട് ആയിരിക്കുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ലോകകപ്പിന് മുൻപായി നടന്ന ചടങ്ങിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു വിരാട് കോഹ്ലി. കഴിഞ്ഞ വർഷം ഓസ്ട്രേലിയക്കെതിരെ 481 റൺസ് നേടിയ ഇംഗ്ലണ്ടിന്റെ പേരിലാണ് നിലവിൽ ഏകദിനത്തിലെ ഏറ്റവും ഉയർന്ന ടീം ടോട്ടലെന്ന റെക്കോർഡ്.

ഈ എഡിഷനിൽ 500 റൺ മാർക്ക് പിന്നിടുമോ എന്ന ചോദ്യത്തിന് അതെല്ലാം ഇംഗ്ലണ്ടിനെ ആശ്രയിച്ചായിരിക്കുമെന്നും മറ്റാരെക്കാളും മുൻപ് അവർ അത് സ്വന്തമാക്കുമെന്നും കോഹ്ലി പറഞ്ഞു.

ഈ ലോകകപ്പിൽ റണ്ണൊഴുകുന്നതിനൊപ്പം കുറഞ്ഞ സ്കോറുകൾ പ്രതിരോധിച്ചു വിജയിക്കുന്നതും കാണാൻ സാധിക്കുമെന്നും കോഹ്ലി പറഞ്ഞു.