Skip to content

സ്റ്റീവ് സ്മിത്ത് തിളങ്ങി ; പരിശീലന മത്സരത്തിൽ വെസ്റ്റിൻഡീസിനെതിരെ ഓസ്‌ട്രേലിയക്ക് വിജയം

വെസ്റ്റിൻഡീസിനെതിരായ അനൗദ്യോഗിക പരിശീലന മത്സരത്തിൽ ഓസ്‌ട്രേലിയക്ക് ഏഴ് വിക്കറ്റിന്റെ വിജയം. മത്സരത്തിൽ വെസ്റ്റിൻഡീസ് ഉയർത്തിയ 230 റൺസിന്റെ വിജയലക്ഷ്യം 38.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ ഓസ്ട്രേലിയ മറികടന്നു. 82 പന്തിൽ 76 റൺസ് നേടിയ സ്റ്റീവ് സ്മിത്തിന്റെയും 55 റൺസ് നേടി പുറത്താകാതെ നിന്ന ഷോൺ മാർഷിന്റെയും 42 റൺസ് നേടിയ ക്യാപ്റ്റൻ ആരോൺ ഫിഞ്ചിന്റെയും മികവിലാണ് ഓസ്‌ട്രേലിയ വിജയം സ്വന്തമാക്കിയത്. ഡേവിഡ് വാർണർ 12 റൺസ് നേടി പുറത്തായി. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിൻഡീസിനെ 50 റൺസ് നേടിയ എവിൻ ലൂയിസും 60 റൺസ് നേടിയ കാർലോസ് ബ്രാത്വെയ്റ്റും ചേർന്നാണ് ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്.

https://twitter.com/cricketworldcup/status/1131343351993839625?s=19