Skip to content

ലോകകപ്പിൽ പ്രധാനപെട്ടത് അക്കാര്യം വിരാട് കോഹ്ലി പറയുന്നു

സമ്മർദ്ദത്തെ അതിജീവിക്കുകയെന്നതായിരിക്കും ഈ ക്രിക്കറ്റ് ലോകകപ്പിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ടൂർണമെന്റിലെ ഓരോ മത്സരവും അതീവശ്രദ്ധയോടെ കളിക്കണമെന്നും മത്സരങ്ങൾ കഠിനമാകുമെന്നും വിരാട് കോഹ്ലി പറഞ്ഞു.

” അവിടെ അമിതആത്മവിശ്വാസത്തിന് സ്ഥാനമില്ല. അതുകൊണ്ടാണ് ഇത് ലോകകപ്പാകുന്നത്. സാഹചര്യങ്ങളേക്കാൾ ഉപരി പ്രധാനപ്പെട്ട കാര്യം സമ്മർദ്ദത്തെ കൈകാര്യം ചെയ്യുകയെന്നതാണ്. എല്ലാ ബൗളർമാരും ഉന്മേഷത്തിലാണ്. ” ലോകകപ്പിനായി ഇംഗ്ലണ്ടിലേക്ക് തിരിക്കും മുൻപ് വാർത്താസമ്മേളനത്തിൽ കോഹ്ലി പറഞ്ഞു.

ജൂൺ അഞ്ചിന് സൗത്താഫ്രിക്കയ്ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.