Skip to content

ലോകകപ്പിൽ ഇന്ത്യയുടെ തുറുപ്പുചീട്ട് ഈ താരം ; പറയുന്നത് പാകിസ്ഥാൻ ഇതിഹാസം

ഇംഗ്ലണ്ടിൽ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയുടെ തുറുപ്പുചീട്ടാകുന്നത് എം എസ് ധോണിയാണെന്ന് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ സഹീർ അബ്ബാസ്.

” എം എസ് ധോണിയെന്ന ജീനിയസ് ഇന്ത്യൻ ടീമിനുണ്ട്. ഇന്ത്യൻ ടീമിന്റെ തലച്ചോറാണ് ധോണി. മത്സരം മികച്ച രീതിയിൽ മനസ്സിലാക്കാൻ അവന് സാധിക്കും. രണ്ട് തവണ ഇന്ത്യൻ ടീമിനെ ലോകകപ്പ് വിജയത്തിലെത്തിച്ചതിന്റെ പരിചയസമ്പത്ത് അവനുണ്ട്. അവന്റെ പരിചയസമ്പത്ത് ക്യാപ്റ്റനും കോച്ചിനും പ്രധാനപ്പെട്ടതാണ് അതുകൊണ്ട് തന്നെ അവരുടെ ട്രംപ് കാർഡായി മാറാൻ അവന് സാധിക്കും ” സഹീർ അബ്ബാസ് പറഞ്ഞു.

ഇംഗ്ലണ്ടിലെ റണ്ണൊഴുകുന്ന പിച്ചുകൾ ഇന്ത്യയെ പോലെ ശക്തമായ ബാറ്റിങ് ലൈനപ്പുള്ള ടീമിന് ഗുണകരമാകുമെന്നും സഹീർ അബ്ബാസ് കൂട്ടിച്ചേർത്തു.