Skip to content

ഇംഗ്ലണ്ടിന് വേണ്ടി ഏറ്റവും കൂടുതൽ ഏകദിന മത്സരങ്ങൾ ; ചരിത്രനേട്ടത്തിൽ മോർഗൻ

ഇംഗ്ലണ്ടിന് ഏറ്റവും കൂടുതൽ ഏകദിന മത്സരങ്ങൾ കളിക്കുന്ന പ്ലേയറായി ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗൻ. പാകിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തോടെയാണ് ഈ ചരിത്രനേട്ടം മോർഗൻ സ്വന്തമാക്കിയത്. 198 ഏകദിന മത്സരങ്ങൾ ഇതുവരെ ഇംഗ്ലണ്ടിന് വേണ്ടി കളിച്ച മോർഗൻ 197 ഏകദിന മത്സരങ്ങൾ കളിച്ച പോൾ കോളിങ് വുഡിനെയാണ് മറികടന്നത്.

ഇംഗ്ലണ്ടിന് വേണ്ടി ഏറ്റവും കൂടുതൽ ഏകദിന മത്സരങ്ങൾ കളിച്ചവർ …

ഓയിൻ മോർഗൻ – 198

പോൾ കോളിങ് വുഡ് – 197

ജെയിംസ് ആൻഡേഴ്സൻ – 194

അലക് സ്റ്റുവർട്ട് – 170

ഇയാൻ ബെൽ – 161

32 കാരനായ മോർഗൻ ഇംഗ്ലണ്ടിന് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്‌സ്മാനും കൂടിയാണ്. 39.87 ശരാശരിയിൽ 6140 റൺസ് നേടിയ മോർഗൻ 11 സെഞ്ചുറിയും നേടിയിട്ടുണ്ട്.