Skip to content

ഏറ്റവും കൂടുതൽ വരുമാനം നേടിയ ഇന്ത്യൻ താരങ്ങൾ ; പട്ടികയിൽ ഇന്ത്യൻ നായകൻ രണ്ടാമത്

ഫോബ്‌സ് പുറത്തുവിട്ട 2018 ലെ ഏറ്റവും കൂടുതൽ വരുമാനം നേടിയ താരങ്ങളുടെ ലിസ്റ്റിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി രണ്ടാമത് . 228.09 കോടിയാണ് കോഹ്‌ലിയുടെ വരുമാനം . 2017 ഒക്ടോബർ മുതൽ 2018 സെപ്റ്റംബർ വരെയുള്ള വരുമാനത്തിന്റെ കണക്കാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത് . ബോളിവുഡ് താരം സൽമാൻ ഖാനാണ് പട്ടികയിൽ ഒന്നാമത് .

101.77 കോടി വരുമാനവുമായി മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണി ലിസ്റ്റിൽ അഞ്ചാമതാണ് . ഇതിഹാസ താരം സച്ചിൻ 9 സ്ഥാനത്തും ( 80 കോടി ) . രോഹിത് ശർമ്മ 23 സ്ഥാനത്ത് ( 31.49 കോടി )