Skip to content

ചിന്നസ്വാമി സ്റ്റേഡിയത്തെ ഇളക്കി മറിച്ച് ധോണിയുടെ 111 മീറ്റർ സിക്സ് ; വീഡിയോ കാണാം

ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്നിംഗ്സുകളിലൊന്നാണ് ഇന്നലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ധോണി കാഴ്ച വെച്ചത് . 162 വിജയ ലക്ഷ്യം മറികടക്കാനിറങ്ങിയ ചെന്നൈ 1 റൺസിനാണ് പരാജയപ്പെട്ടത് . അവസാന ഓവറിൽ ജയിക്കാനായി 26 റൺസ് വേണ്ടന്നിരിക്കെ 3 സിക്‌സും 1 ഫോറും ഉൾപ്പടെ 24 റൺസ് മാത്രമാണ് ധോണിക്ക് നേടാനായത് . 48 പന്തിൽ നിന്ന് 7 സിക്‌സും 5 ഫോറും സഹിതം 84 റൺസാണ് ധോണി അടിച്ചു കൂട്ടിയത് .

അവസാന ഓവറിലെ രണ്ടാം പന്തിലായിരുന്നു ക്രിക്കറ്റ് ലോകത്തെ ഞെട്ടിപ്പിച്ച് ഉമേഷ് യാദവിന്റെ ബോളിൽ 111 മീറ്റർ സിക്സ് പറത്തിയത് . അടിച്ച പന്ത് സ്റ്റേഡിയത്തിന്റെ റൂഫിൽ പതിക്കുകയായിരുന്നു . ഈ സീസണിലെ തന്നെ ഏറ്റവും നീളം കൂടിയ സിക്‌സാണിത്.

വീഡിയോ കാണാം

https://twitter.com/JaydipRajput33/status/1120059957326434307?s=19