Skip to content

ലോകകപ്പിനുള്ള അഫ്ഘാനിസ്ഥാൻ ടീമിനെ പ്രഖ്യാപിച്ചു ; ടീമിൽ കരുത്തുറ്റ സ്പിന്നർമാർ

ഐസിസി ക്രിക്കറ്റ് ലോകകപ്പിനുള്ള അഫ്ഘാനിസ്ഥാൻ ടീമിനെ പ്രഖ്യാപിച്ചു. ഗുൽബാദിൻ നൈബ് നയിക്കുന്ന ടീമിൽ റാഷിദ് ഖാൻ, മൊഹമ്മദ് നബി, മുജീബ് റഹ്‌മാൻ എന്നിവരടങ്ങിയ കരുത്തുറ്റ സ്പിൻനിരയുണ്ട്. മൂന്ന് വർഷത്തിന് ശേഷം പേസ് ബൗളർ ഹമീദ് ഹസ്സനെ അഫ്ഘാനിസ്ഥാൻ ടീമിൽ തിരിച്ചെത്തിച്ചു. റാഷിദ് ഖാനെ ക്യാപ്റ്റനാക്കിയേക്കുമെന്ന വാർത്തകൾ ഉണ്ടായിരുന്നുവെങ്കിലും അത്തരത്തിലൊരു നീക്കത്തിന് അഫ്ഘാൻ ക്രിക്കറ്റ് ബോർഡ് തയ്യാറായില്ല. മൊഹമ്മദ് ഷഹ്സാദ്, റഹ്മത് ഷാ, നജിബുള്ള സദ്രൻ എന്നിവരാണ് ടീമിലെ മുൻനിര ബാറ്റ്‌സ്മാന്മാർ.

അഫ്ഘാനിസ്ഥാൻ ടീം ; ഗുൽബാദിൻ നൈബ് (ക്യാപ്റ്റൻ), മൊഹമ്മദ് ഷാഹ്സാദ് (wk), നൂർ അലി സദ്രാഎം, ഹസ്‌റത്തുള്ള സസായി, റഹ്മത് ഷാ, അസ്‌ഘർ അഫ്ഘാൻ, ഹാഷ്‌മത്തുള്ള ഷാഹിദി, നജിബുള്ള സദ്രാൻ, സാമിയുള്ള ഷിൻവാരി, മൊഹമ്മദ് നബി, റാഷിദ് ഖാൻ, ധവാൾട് സദ്രാൻ, അഫ്താബ്‌ അലം, ഹമീദ് ഹസ്സൻ, മുജീബ് റഹ്മാൻ