Skip to content

തോൽവിയോടെ കോഹ്‌ലിക്കും കൂട്ടർക്കും നാണക്കേടിന്റെ റെക്കോർഡ്

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസണിലെ തുടർച്ചയായ ആറാം മത്സരത്തിലും പരാജയം ഏറ്റുവാങ്ങി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ . ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ നാല് വിക്കറ്റിനാണ് ബാംഗ്ലൂർ പരാജയപെട്ടത്. ബാംഗ്ലൂർ ഉയർത്തിയ 150 റൺസിന്റെ വിജയലക്ഷ്യം 18.5 ഓവറിൽ ആറ് വിക്കറ്റ് നഷ്ട്ടത്തിൽ ഡൽഹി മറികടന്നു. 50 പന്തിൽ 67 റൺസ് നേടിയ ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ തകർപ്പൻ പ്രകടനമാണ് ഡൽഹിയ്ക്ക് വിജയം സമ്മാനിച്ചത്.

ഒരു സീസണിന്റെ തുടക്കത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ തോറ്റ ടീമെന്ന നാണക്കേടിന്റെ റെക്കോർഡാണ് കോഹ്ലിയെയും കൂട്ടരെയും തേടിയെത്തിയത് . 6 തോൽവികളുമായി ഡൽഹിയും ഈ പട്ടികയിൽ ബാംഗ്ലൂരിനൊപ്പമുണ്ട് . 2013 ലായിരുന്നു ഇത് .