Skip to content

അയ്യർ തിളങ്ങി ; തുടർച്ചയായ ആറാം പരാജയം ഏറ്റുവാങ്ങി ബാംഗ്ലൂർ

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസണിലെ തുടർച്ചയായ ആറാം മത്സരത്തിലും പരാജയം ഏറ്റുവാങ്ങി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ . ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ നാല് വിക്കറ്റിനാണ് ബാംഗ്ലൂർ പരാജയപെട്ടത്. ബാംഗ്ലൂർ ഉയർത്തിയ 150 റൺസിന്റെ വിജയലക്ഷ്യം 18.5 ഓവറിൽ ആറ് വിക്കറ്റ് നഷ്ട്ടത്തിൽ ഡൽഹി മറികടന്നു. 50 പന്തിൽ 67 റൺസ് നേടിയ ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ തകർപ്പൻ പ്രകടനമാണ് ഡൽഹിയ്ക്ക് വിജയം സമ്മാനിച്ചത്. എട്ട് ഫോറും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു അയ്യരുടെ ഇന്നിങ്‌സ് . പൃഥി ഷാ 22 പന്തിൽ 28 റൺസും റിഷാബ് പന്ത് 14 പന്തിൽ 18 റൺസും നേടി.

ബാംഗ്ലൂരിന് വേണ്ടി നവ്ദീപ് സെയ്നി രണ്ട് വിക്കറ്റും ടിം സൗത്തീ, പവാൻ നേഗി, മൊഹമ്മദ് സിറാജ്, മൊയീൻ അലി എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
നേരത്തെ നാലോവറിൽ 21 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ കഗിസോ റബാഡയാണ് ബാംഗ്ലൂരിനെ കുറഞ്ഞ സ്കോറിൽ ഒതുക്കിയത്. ബാംഗ്ലൂരിന് വേണ്ടി വിരാട് കോഹ്ലി 33 പന്തിൽ 41 റൺസ് നേടി.