Skip to content

വിരാട് കോഹ്ലിക്കെതിരെ വീണ്ടും വിമർശനവുമായി ഗൗതം ഗംഭീർ

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോഹ്ലി‌ക്കെതിരെ വീണ്ടും വിമർശനവുമായി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. സീസണിലെ ആദ്യ ആറ്‌ മത്സരങ്ങളും പരാജയപെട്ട ബാംഗ്ലൂർ പോയിന്റ് ടേബിളിൽ അവസാന സ്ഥാനത്താണ്. ക്യാപ്റ്റനെന്ന നിലയിൽ കോഹ്ലി അപ്രന്റിസ് ആണെന്നും ഇനിയും കോഹ്ലിക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ടെന്നും ബൗളർമാരെ കുറ്റം പറയാതെ സ്വയം കുറ്റമേൽക്കാൻ കോഹ്ലി തയ്യാറാകണമെന്നും   ഗംഭീർ പറഞ്ഞു. ആർ സി ബി മാനേജ്‌മെന്റിനേയും ഗംഭീർ വെറുതെ വിട്ടില്ല. ഐ പി എൽ ലേലം മുതൽ തന്നെ ആർ സി ബി കാര്യങ്ങൾ വഷളാക്കിയെന്നും സീസണിന്റെ തുടക്കത്തിൽ ഉണ്ടാകില്ല എന്നറിഞ്ഞിട്ടും എന്തിനാണ് മാർക്കസ് സ്റ്റോയിനിസിനേയും നേഥൻ കോൾട്ടർ നൈലിനെയും ടീമിലെടുത്തതെന്നും ഗംഭീർ ആരാഞ്ഞു.

അതിനിടെ ഡൽഹി ക്യാപിറ്റൽസിനെതിരായ പരാജയത്തോടെ ഐ പി എൽ ചരിത്രത്തിൽ സീസണിന്റെ തുടക്കത്തിൽ തുടർച്ചയായി ആറ് മത്സരങ്ങൾ പരാജയപെടുന്ന രണ്ടാമത്തെ ടീമായി ആർ സി ബി മാറി.