Skip to content

രണ്ട് രാജ്യങ്ങളിലായി  12 മണിക്കൂറിനിടെ മലിംഗ കളിച്ചത്  2 മത്സരം ; ഒപ്പം 10 വിക്കറ്റും

ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച് ശ്രീലങ്കൻ പേസ് ബോളർ മലിംഗയുടെ പ്രകടനം . 12 മണിക്കൂറിനിടെ താരം കളിച്ചത് 2 മത്സരം അതും രണ്ട് രാജ്യങ്ങളിലായി . ഒരു ഐപിഎൽ മത്സരവും , ശ്രീലങ്കൻ ഡൊമെസ്റ്റിക് ക്രിക്കറ്റിലെ 50 ഓവർ മത്സരവും . കഴിഞ്ഞ ദിവസം നടന്ന ചെന്നൈക്കെതിരായ മത്സര ശേഷമാണ് മലിംഗ ശ്രീലങ്കയിലെ ആഭ്യന്തര മത്സരം കളിക്കാനായി പോയത് .

ചെന്നൈക്കെതിരായ മത്സരത്തിൽ 34 റൺസ് വഴങ്ങി 3 വിക്കറ്റ് നേടിയിരുന്നു . പിന്നാലെ ആഭ്യന്തര മത്സരത്തിൽ 49 റൺസ് വഴങ്ങി 7 വിക്കറ്റുകൾ വീഴ്ത്തിയത് . അടുത്തിടെയാണ് മലിംഗയ്ക്ക് ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കാനുള്ള അനുമതി ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് നൽകിയത് . ലോകക്കപ്പ് അടുത്തതിരിക്കെ ഇങ്ങനെയൊരു വർക്ക് ലോഡ് താരത്തിന്റെ പ്രകടനത്തെ ബാധിക്കുമെന്നതിൽ യാതൊരു സംശയവുമില്ല .