Skip to content

അശ്വിന്റെ ഫോട്ടോ കീറി മുറിച്ച് ജെയിംസ് ആൻഡേഴ്സന്റെ പ്രതിഷേധം

രാജസ്ഥാനെതിരായ മത്സരത്തിനിടെയുണ്ടായ മങ്കാധിങ് വിവാദത്തെ തുടർന്ന് നിരവധി വിമർശനങ്ങളാണ് കിങ്‌സ് ഇലവൻ പഞ്ചാബ് നായകൻ അശ്വിൻ നേരിടേണ്ടി വന്നത് . പല താരങ്ങളും സോഷ്യൽ മീഡിയയിലൂടെയാണ് പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയത് . ഇപ്പോഴിതാ വ്യത്യസ്തമായ പ്രതിഷേധവുമായി ഇംഗ്ലണ്ട് താരം ജെയിംസ് ആൻഡേഴ്സൺ . അശ്വിന്റെ ചിത്രം കഷ്ണം കഷ്ണമായി മുറിച്ചാണ് ആന്‍ഡേഴ്സണ്‍ പ്രതിഷേധിച്ചത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലുമായിരിക്കുകയാണ് .

എന്നാൽ ഈ പ്രതിഷേധത്തെ വിമർശിച്ചും ആരാധകർ സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിട്ടുണ്ട് . ആൻഡേഴ്സന്റെ പ്രവർത്തി മാന്യതയ്ക്ക് നിരക്കാത്തതാണെന്നും ,വിയോജിപ്പ് അറിയിക്കാന്‍ വേറെയും പല മാര്‍ഗങ്ങളും ഉണ്ടെന്നിരിക്കെ ആന്‍ഡേഴ്സനെ പോലൊരു ഇതിഹാസ താരം ഇത്തരത്തില്‍ പ്രതികരിച്ചിത് ശരിയായില്ലെന്നുമാണ് ആരാധകരുടെ പക്ഷം .

https://twitter.com/gregjames/status/1112297247880957955?s=19