Skip to content

തോൽവിക്ക് പിന്നാലെ ഡൽഹി ക്യാപിറ്റൽസിന് നാണക്കേടിന്റെ റെക്കോർഡ്

സീസണിലെ നാലാം മത്സരത്തിൽ കിങ്‌സ് ഇലവൻ പഞ്ചാബിനോട് 14 റൺസിനാണ് പഠജയപ്പെട്ടത് .5 വിക്കറ്റിൽ 18 പന്തിൽ നിന്ന് 23 റൺസ് വേണ്ടന്നിരിക്കെ വിക്കറ്റുകൾ തുടർച്ചയായി നഷ്ടപ്പെടുകയായിരുന്നു . സാം കറനാണ് പഞ്ചാബിന് ഉജ്ജ്വല വിജയമൊരുക്കിയത് . ഡൽഹി ക്യാപിറ്റൽസിൽ 5 പേരാണ് ഒരക്കം പോലും കാണാതെ പുറത്തയത് . ഇതോടെ ഒരു ഇന്നിങ്സിൽ ഏറ്റവും കൂടുതൽ പേർ ഡക്കിലായെന്ന നാണക്കേടിന്റെ റെക്കോർഡ് പട്ടികയിൽ ഡൽഹി ഇടം പിടിച്ചു . 6 ഡക്കുമായി കൊച്ചി ടസ്കേഴ്‌സ്‌ കേരളയാണ് ഈ പട്ടികയിൽ മുന്നിലുള്ളത് .

5 ഡക്കുമായി ബാംഗ്ലൂരും, ഡൽഹിയും രണ്ടാമതാണ് . യുവ താരം പൃഥ്വി ഷാ , ക്രിസ് മോറിസ് , ഹർഷൽ പട്ടേൽ , രബഡ , ലമിച്ചന്നെ , തുടങ്ങിയവരാണ് പൂജ്യത്തിൽ പുറത്തയത് .