Skip to content

സച്ചിനും പ്രിത്വി ഷായും എന്തായിരുന്നു ചർച്ച ചെയ്തത് ?! ; റിപ്പോർട്ടറുടെ ചോദ്യത്തിന് രസകരമായ മറുപടി നൽകി റിക്കി പോണ്ടിങ്

കഴിഞ്ഞ ദിവസം വാങ്കഡെയിൽ നടന്ന മുംബൈ ഇന്ത്യൻസ് – ഡൽഹി ക്യാപിറ്റൽസ് മത്സരശേഷം സച്ചിൻ ടെണ്ടുൽക്കറും ഇന്ത്യൻ യുവ വാഗ്ദാനം പൃഥ്വി ഷായും തമ്മിൽ കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു . മത്സര ശേഷം നടന്ന വാർത്താ സമ്മേളനത്തിൽ ഡൽഹി നായകൻ ശ്രേയസ്‌ അയ്യറോടും പരിശീലകൻ റിക്കി പോണ്ടിങ്ങിനോടും അവർ എന്തായിരിക്കും സംസാരിച്ചിട്ടുണ്ടാവുകയെന്ന് റിപ്പോർട്ടർ ചോദിക്കുകയുണ്ടായി .

വളരെ രസകരമായ രീതിയിലാണ് പോണ്ടിങ് ചോദ്യത്തിന് മറുപടി നൽകിയത് . ” എനിക്ക് തോന്നുന്നു അവർ രണ്ട് പേരിലും ആർക്കാണ് ഉയരം കൂടുതലെന്ന് കണ്ടെത്താൻ ശ്രമിക്കുകയായിരുന്നുവെന്ന് ” . പോണ്ടിങ്ങിന്റെ മറുപടി കേട്ട് അടുത്തിരുന്ന അയ്യർക്ക് ചിരി അടക്കാനായില്ല .

https://twitter.com/ESPNcricinfo/status/1110529349734809600?s=19