Skip to content

ഡൽഹി ചെന്നൈ മത്സരത്തിന് അപൂർവ പ്രത്യേകത

12 ആം സീസണിലെ അഞ്ചാം മത്സരമായ ഡൽഹി ക്യാപിറ്റൽസ് ചെന്നൈ സൂപ്പർ കിങ്‌സ് മത്സരത്തിന് അപൂർവ പ്രത്യേകത . ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിൽ ഇത് മൂന്നാം തവണയാണ് ഒരു മത്സരത്തിൽ ഇരു ടീമിലുമായി 6 വിദേശികളുമായി കളിക്കളത്തിൽ ഇറങ്ങുന്നത് . ഇന്നത്തെ മത്സരത്തിൽ ഇരു ടീമിലും 3 വിദേശികൾ മാത്രമാണുള്ളത് . ഡൽഹി ക്യാപിറ്റൽസ് ട്രെൻഡ് ബോൾട്ടിനെ ഒഴിവാക്കി പകരം അമിത് മിശ്രയെ ഇറക്കി . എന്നാൽ ചെന്നൈ ആദ്യ മത്സരത്തിലെ പോലെ തന്നെ 3 വിദേശികളുമായാണ് ഇറങ്ങിയിരിക്കുന്നത് .

ഇതിന് മുമ്പ് 2017 ൽ ബാംഗ്ലൂർ ഡൽഹി മത്സരത്തിലും 2011 ൽ ചെന്നൈ കൊൽക്കത്ത മത്സരത്തിലും ഇത്തരത്തിൽ സംഭവിച്ചിട്ടുണ്ട് .