Skip to content

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത് ഡൽഹി ക്യാപിറ്റൽസ്

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസണിലെ അഞ്ചാം മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് ബാറ്റിങ് തിരഞ്ഞെടുത്തു.

ആദ്യ മത്സരത്തിൽ വിജയിച്ച ശേഷമാണ് ഇരുടീമുകളും രണ്ടാം പോരാട്ടത്തിനായി എത്തിയിരിക്കുന്നത്.

ഒരു മാറ്റത്തോടെയാണ് ഡൽഹി എത്തിയിരിക്കുന്നത്. ഫാസ്റ്റ് ബൗളർ ട്രെന്റ് ബോൾട്ടിന് പകരം അമിത് മിശ്ര ടീമിലെത്തി.

ചെന്നൈ സൂപ്പർ കിങ്‌സ് ഇലവൻ ; ഷെയ്ൻ വാട്സൺ, അമ്പാട്ടി റായുഡു, സുരേഷ് റെയ്ന, കേദാർ ജാദവ്, എം എസ് ധോണി (c/wk), രവീന്ദ്ര ജഡേജ, ഡെയ്ൻ ബ്രാവോ, ദീപക് ചഹർ, ഷാർഡുൽ താക്കൂർ, ഹർഭജൻ സിംഗ്, ഇമ്രാൻ താഹിർ

ഡൽഹി ക്യാപിറ്റൽൽസ് ഇലവൻ ; പൃഥ്വി ഷാ, ശിഖർ ധവാൻ, ശ്രേയസ് അയ്യർ (c), കോളിൻ ഇൻഗ്രാം, റിഷാബ് പന്ത് (wk), കീമോ പോൾ, അക്ഷർ പട്ടേൽ, രാഹുൽ തിവാട്ടിയ, അമിത് മിശ്ര, കഗിസോ റബാഡ, ഇഷാന്ത് ശർമ്മ