Skip to content

ഇനി ആ റെക്കോർഡ്‌ ഡൽഹിക്ക് സ്വന്തം

12 ആം സീസണിലെ ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ പരാജയപ്പെടുത്തിയതോടെ ഏറ്റവും കൂടുതൽ തവണ മുംബൈയെ തോൽപ്പിക്കുന്ന ടീമായി ഡൽഹി ക്യാപിറ്റൽസ് മാറി . ഇന്നലെ വാങ്കെടെയിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ മുംബൈ ഡൽഹിയെ ബാറ്റിങിനയക്കുകയായിരുന്നു . റിഷാബ് പന്തിന്റെ തകർപ്പൻ ഇന്നിങ്സിന്റെ ബലത്തിൽ ഡൽഹി 214 വിജയലക്ഷ്യം ഉയർത്തി . എന്നാൽ 176 റൺസ് എടുക്കുന്നതിനിടെ എല്ലാരും പുറത്തായി .

12 തവണയാണ് ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഡൽഹി പരാജയപ്പെടുത്തിയിട്ടുള്ളത് .പിന്നാലെ 11 തവണ മുംബൈയെ പരാജയപ്പെടുത്തി ചെന്നൈ സൂപ്പർ കിങ്‌സും ഈ റെക്കോർഡ് പട്ടികയിൽ രണ്ടാമതുണ്ട് .