Skip to content

ഐപിഎലിന്റെ  12 ആം സീസണിൽ പ്ലെയർ ഓഫ് ദി ടൂർണമെന്റാവുക  ഈ മലയാളി താരം – ഷെയ്ൻ വോൺ

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 12 ആം സീസണ് ആരംഭിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത് . എല്ലാ പ്രാവശ്യത്തെയും പോലെ തന്നെ ഇത്തവണയും പല പ്രമുഖ താരങ്ങളും തങ്ങളുടെ പ്രവചനവുമായി രംഗത്തെത്തിയിരിക്കുകയാണ് . ഏറ്റവും ഒടുവിൽ ഓസ്ട്രേലിയൻ സ്പിൻ ഇതിഹാസം ഷെയ്ൻ വോണാണ് തന്റെ പ്രവചനം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത് .

ഈ സീസണിൽ പ്ലെയർ ഓഫ് ദി ടൂർണമെന്റാവുക മലയാളി താരം സഞ്ജു സാംസണെന്നാണ് വോൺ പ്രവചിച്ചിരിക്കുന്നത് . ഇതുവരെയായി 81 ഐപിഎൽ മത്സരങ്ങൾ കളിച്ചിട്ടില്ല സഞ്ജു 1867 റൺസ് നേടിയിട്ടുണ്ട് . ഒരു സെഞ്ചുറിയും 10 അർദ്ധ സെഞ്ചുറിയും 81 മത്സരങ്ങളിൽ നിന്നായി അടിച്ചു കൂട്ടിയിട്ടുണ്ട് . 12 ആം സീസണിൽ രാജസ്ഥാന്റെ ബ്രാൻഡ് അംബാസിഡറായിട്ടാണ് ഷെയ്ൻ വോൺ എത്തുക .