Skip to content

ബിസിസിഐക്കെതിരെ തുറന്നടിച്ച് വിരാട് കോഹ്‌ലി 

മത്സരത്തിന് മുമ്പ് കളിക്കാർക്ക് വേണ്ടത്ര വിശ്രമം നൽകാത്തതിനെ തുടർന്നാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി ഇന്ത്യൻ ക്രിക്കറ്റ് ബോർഡിനെതിരെ ആഞ്ഞടിച്ചത് .
വിശ്രമം ഇല്ലാതെ തുടരെ കളിക്കുന്നത് പ്രകടനത്തെ ബാധിക്കുന്നുവെന്നും കോഹ്ലി അഭിപ്രായപ്പെട്ടു.

ഇതിന് മുമ്പും വിരാട് കോഹ്‌ലി വിശ്രമം നൽകാത്തതിനെ കുറിച്ച് ബിസിസിഐ യോട് പരാതിപെട്ടിരുന്നു .ശേഷം ബിസിസിഐ ശ്രീലങ്കകെതിരായുള്ള ഏകദിനത്തിലും T20 യിലും വിശ്രമം അനുവദിക്കുകയായിരുന്നു .

ഇപ്പൊൾ വീണ്ടും ബിസിസിഐയുടെ വിശ്രമം ഇല്ലാതെയുള്ള പര്യടനത്തിനെതിരെ ആഞ്ഞടിച്ചിരികുകയാണ്

ലങ്കൻ പര്യടനത്തിന് തൊട്ടു പിന്നാലെയാണ് സൗത്ത് ആഫ്രിക്കയുമായുള്ള  പര്യടനം എന്നിരിക്കെ ലങ്കയുമായുള്ള പര്യടനത്തിന് ശേഷം വെറും 2 ദിവസമാണ് വിശ്രമമുള്ളത് . ശ്രീലങ്കകെതിരെയുള്ള അവസാന T20 മത്സരം അടുത്ത മാസം 24   ന്നാണ് , പിന്നാലെ 27 ന്നാണ് സൗത്ത് ആഫ്രിക്കയുമായുളള പര്യടനം തുടങ്ങുന്നത് . ഇൗ സാഹചര്യത്തിൽ യാതൊരു ആസൂത്രണവുമില്ലാതെയുള്ള പരമ്പരകൾ ഏറ്റെടുക്കുന്നതിനെതിരെ ബിസിസിഐകെതിരെ കോഹ്ലി തുറന്നടിച്ചത് .