Skip to content

‘ നിങ്ങൾക്ക് ക്രിക്കറ്റ് താരം ഡുമിനിയെ അറിയാമോ ? ‘  ; ക്യാഷറുടെ ചോദ്യം കേട്ട ഡുമിനി ഞെട്ടി ; രസകരമായ സംഭവം ട്വിറ്ററിൽ പങ്കുവെച്ച് താരം

ക്രിക്കറ്റ് താരത്തോട് തന്നെ നിങ്ങൾ അയാളുടെ സഹോദരനാണോയെന്ന് ചോദിച്ചാൽ എങ്ങനെയിരിക്കും ? . വലിയൊരു ഷോക്കായിരിക്കും അതവർക്ക് നൽകുക . ഇത്തരത്തിൽ രസകരമായ സംഭവം സൗത്ത് ആഫ്രിക്കൻ താരം ജെപി ഡുമിനിക്കും സംഭവിച്ചിരിക്കുകയാണ് . ക്രിക്കറ്റ് താരം ഡുമിനി താൻ തന്നെയാണെന്ന് തെളിയിക്കേണ്ട ഗതി വന്നിരിക്കുകയാണ് ഡുമിനിക്ക് . സംഭവം താരം സോഷ്യൽ മീഡിയയിലൂടെ പങ്ക് വെക്കുകയും ചെയ്തു .

സംഭവം ഇങ്ങനെ , ഗ്രോസറി കടയിൽ പണമടയ്ക്കുന്നതിനിടെ ഡുമിനിയോട് ക്യാഷർ നിങ്ങൾ ക്രിക്കറ്റ് കാണാറുണ്ടോ ചോദിക്കുകയായിരുന്നു . ചിലപ്പോഴൊക്കെ കാണാറുണ്ടെന്നും താരം മറുപടി പറഞ്ഞു . ഉടനെ അടുത്ത ചോദ്യവുമായി ക്യാഷർ ” നിങ്ങൾക്ക് ഡുമിനിയെ അറിയാമോ ? ” അതെയെന്ന് പറഞ്ഞ ഡുമിനിയെ ഞെട്ടിച്ചായിരുന്നു ക്യാഷറുടെ അടുത്ത ചോദ്യം ” അദ്ദേഹം നിങ്ങളുടെ സഹോദരനാണോ ? ” .

” അല്ല , ഞാൻ തന്നെയാണ് അയാൾ ” എന്ന് മറുപടി പറഞ്ഞ ഡുമിനിയോട് കള്ളം പറയരുത് എന്നായിരുന്നു ക്യാഷറുടെ മറുപടി . വിലമതിക്കാനാകാത്ത നിമിഷമെന്ന ഹാഷ് ടാഗോടെയാണ് താരം ഈ രസകരമായ സംഭവം ട്വിറ്ററിലൂടെ പങ്കുവെച്ചത് . നിമിഷങ്ങൾക്കുള്ളിൽ ഡുമിനിയുടെ ട്വീറ്റ് വൈറലായിരിക്കുകയാണ് .