Skip to content

സിഡ്‌നി മത്സരത്തിലെ ഡിക്ലയറിന് പിന്നാലെ ഇന്ത്യയ്ക്ക് അപൂർവ നേട്ടം

സിഡ്‌നിയിൽ നടക്കുന്ന നാലാം ടെസ്റ്റിൽ പൂജാരയുടെ പന്തിന്റെയും ഇന്നിംഗ്സ് ബലത്തിൽ കൂറ്റൻ സ്കോർ നേടിയ ഇന്ത്യ ഡിക്ലയർ ചെയ്യുകയായിരുന്നു . ഏഴാം വിക്കറ്റിൽ 204 റൺസിന്റെ പാർട്ണർഷിപ്പാണ് പന്തും ജഡേജയും ചേർന്ന് പടുത്തുയർത്തിയത്. 622 റൺസിൽ നിൽക്കെ ജഡേജ പുറത്തായതോടെ ഇന്ത്യ ഡിക്ലയർ ചെയ്യുകയായിരുന്നു . ഇതോടെ ഓസ്‌ട്രേലിയയ്ക്കെതിരെ തുടർച്ചയായി മൂന്ന് ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുന്ന ആദ്യ ടീമായി ഇന്ത്യ മാറി . മെൽബണിൽ നടന്ന മൂന്നാം ടെസ്റ്റ് മത്സരത്തിൽ രണ്ട് ഇന്നിങ്സിലും ഇന്ത്യ ഡിക്ലയർ ചെയ്തിരുന്നു .