Skip to content

35 വർഷം പഴക്കമുള്ള ഓസ്‌ട്രേലിയയിലെ പാർട്ണർഷിപ്  റെക്കോർഡ് തകർത്ത് ജഡേജ – പന്ത്‌ സഖ്യം

ജഡേജ – പന്ത്‌ കൂട്ടുകെട്ടാണ് ഇന്ത്യയ്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത് . ഇരുവരും ചേർന്ന് ഏഴാം വിക്കറ്റിൽ 204 റൺസാണ് കൂട്ടിച്ചേർത്തത്. ഇതോടെ ഓസീസ് മണ്ണിൽ ഏഴാം വിക്കറ്റിലെ ഏറ്റവും ഉയർന്ന കൂട്ടകെട്ടായി മാറി . 1983 ൽ മെൽബണിൽ ഗ്രഹാം യല്ലോപ്പ് ഗ്രെഗ് മാത്ത്യുസ് സഖ്യം നേടിയ 185 റൺസിന്റെ കൂട്ട്കെട്ട് റെക്കോർഡാണ് ഇതോടെ പഴങ്കഥയായത് .

622 നിൽക്കെ ജഡേജ പുറത്തായതോടെ ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു . 373 പന്തിൽ നിന്ന് 193 റൺസ് നേടിയ പുജാരയും 189 പന്തിൽ നിന്ന് 159 റൺസ് നേടിയ പന്തുമാണ് ടോപ്പ് സ്‌കോറർമാർ .