Skip to content

ധോണിക്ക് പോലും നേടാനാകാത്ത നേട്ടം സ്വന്തമാക്കി റിഷാബ് പന്ത്‌

സിഡ്‌നിയിൽ നടന്ന് കൊണ്ടിരിക്കുന്ന നാലാം ടെസ്റ്റിൽ സെഞ്ചുറി നേടിയിരിക്കുകയാണ് ഇന്ത്യൻ യുവതാരം റിഷാബ് പന്ത് . കരിയറിലെ രണ്ടാം ടെസ്റ്റ് സെഞ്ചുറി കൂടിയാണിത് . 137 പന്തിൽ നിന്നാണ് സെഞ്ചുറി പിന്നിട്ടത് . ഇതോടെ ഓസ്‌ട്രേലിയയിൽ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പർ എന്ന നേട്ടമാണ് പന്ത് സ്വന്തമാക്കിയത് . നേരെത്തെ ഇംഗ്ലണ്ടിൽ സെഞ്ചുറി നേടി ഇതേ നേട്ടം ഇംഗ്ലണ്ടിലും പന്ത് സ്വന്തമാക്കിയിരുന്നു .

പുജാരയുടെയും പന്തിന്റെയും ബാറ്റിങ് കരുത്തിൽ 6 വിക്കറ്റ് നഷ്ട്ടത്തിൽ ഇന്ത്യ 564 റൺസ് എന്ന നിലയിലാണ് . 7 റൺസ് അകലെ പുജാരയ്ക്ക് ഡബിൾ സെഞ്ചുറി നഷ്ട്ടപെടുകയായിരുന്നു . 135 റൺസ് നേടി പന്തും 50 റൺസ് നേടി ജഡേജയും ക്രീസിലുണ്ട് . പന്തിന്റെ ടെസ്റ്റ് കരിയറിലെ ഉയർന്ന സ്കോറും കൂടിയാണിത് .