Skip to content

പുതുവർഷത്തിലെ ആദ്യ മത്സരത്തിൽ തന്നെ റെക്കോർഡിട്ട് വിരാട് കോഹ്‌ലി

2019 ലെ ആദ്യ മത്സരത്തിൽ റെക്കോർഡിട്ട് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. ഓസ്‌ട്രേലിയയ്ക്കെതിരായ നാലാം മത്സരത്തിൽ 23 റൺസ് നേടിയതോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ 19000 റൺസ് പിന്നിട്ടിരിക്കുകയാണ് കോഹ്ലി . ഏറ്റവും കുറഞ്ഞ ഇന്നിങ്സിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ 1900 നേടിയ താരമെന്ന റെക്കോർഡാണ് കോഹ്‌ലിയെ തേടിയെത്തിയത് .

399 ഇന്നിങ്സിൽ നിന്നാണ് 19000 തികച്ചത് . ഇതിഹാസ താരം സച്ചിന്റെ റെക്കോർഡാണ് കോഹ്ലി മറികടന്നത് ( 432 ) . 433 ഇന്നിങ്സിൽ നിന്ന് 19000 റൺസ് പിന്നിട്ട ലാറ ഈ റെക്കോർഡ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് . കഴിഞ്ഞ വർഷം ഇംഗ്ലണ്ടിൽ വെച്ചാണ് 18000 റൺസ് കോഹ്ലി പിന്നിട്ടത് .