Skip to content

ആദ്യ ഇന്നിങ്സിൽ പുറത്തായതിന് പിന്നാലെ നെറ്റ്‌സിൽ പരിശീലനത്തിനായിറങ്ങി രാഹുൽ

ലഭിച്ച അവസരം ഒരിക്കൽ കൂടി പാഴാക്കിയിരിക്കുകയാണ് കെ.എൽ രാഹുൽ . നാലാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സിൽ 9 റൺസിൽ നിൽക്കെ ഹെസ്ൽവുഡിന്റെ പന്തിൽ കീഴടങ്ങുക യായിരുന്നു . പിന്നാലെ പരിശീലനത്തിനായി നെറ്റ്‌സിലേക്ക് പോവുകയായിരുന്നു . മോശം ഫോമിൽ തുടരുന്ന രാഹുലിന്റെ ടെസ്റ്റ് ടീമിലെ സ്ഥാനം ഇതിനോടകം ചോദ്യ ചിഹ്നമായി മാറിയിരിക്കുകയാണ് . യുവതാരം മയാങ്ക് അഗർവാളിന്റെ ടെസ്റ്റ് ടീമിലേക്കുള്ള വരവ് രാഹുലിന് ഭീഷണിയായിട്ടുണ്ട് . അതിനാൽ തന്നെ രണ്ടാം ഇന്നിങ്സിൽ മികച്ച പ്രകടനം പുറത്തെടുക്കേണ്ടത് അനിവാര്യമാണ് .
ഓസ്‌ട്രേലിയൻ സീരീസിലെ 5 ഇന്നിങ്സിൽ നിന്നായി വെറും 57 റൺസാണ് രാഹുലിന്റെ സമ്പാദ്യം .