Skip to content

5 പന്തിൽ 5 സിക്സ് ; പെരേരയെ പഞ്ഞിക്കിട്ട് ന്യുസിലാൻറ് താരം നിഷാം

ന്യുസിലാൻറ് – ശ്രീലങ്ക തമ്മിലുള്ള ആദ്യ ഏകദിനത്തിൽ തകർപ്പൻ വെടിക്കെട്ടുമായി ന്യുസിലാൻറ് താരം ജെയിംസ് നിഷാം . 48 ആം ഓവറിൽ പെരേരയുടെ പന്തിൽ തുടർച്ചയായി 5 സിക്സുകളാണ് നിഷാം അടിച്ചു കൂട്ടിയത് . ന്യുസിലാൻറ് ഇന്നിംഗ്സ് അവസാനിക്കുമ്പോൾ 13 പന്തിൽ നിന്ന് പുറത്താകാതെ 47 റൺസാണ് നേടിയത് .

ആദ്യ ഏകദിനത്തിൽ
ടോസ് നേടിയ ന്യുസിലാൻറ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു . 139 പന്തിൽ നിന്ന് 138 റൺസ് നേടിയ മാർട്ടിൻ ഗുപ്തിലാണ് മികച്ച സ്കോർ സമ്മാനിച്ചത് . നായകൻ കെയ്ൻ വില്യംസണ് 76 റൺസും , റോസ് ടെയ്ലർ 54 റൺസും നേടി . ഇന്നിംഗ്സ് അവസാനിക്കുമ്പോൾ 7 വിക്കറ്റ് നഷ്ട്ടത്തിൽ 371 റൺസ് ന്യുസിലാൻറ് നേടി .

https://youtu.be/durTQ80UPMc