Skip to content

വീണ്ടും അവസരം പാഴാക്കി കെ.എൽ രാഹുൽ – വീഡിയോ

ഓസ്‌ട്രേലിയൻ സീരീസിലെ അവസാന ടെസ്റ്റിലെ ആദ്യ ഇന്നിങ്സിലും നിരാശനാക്കി കെ.എൽ രാഹുൽ . ഇപ്രാവശ്യവും രാഹുലിന് രണ്ടക്കം കാണാനായില്ല . രണ്ടാം ഓവറിൽ ഹെസ്ൽവുഡിന്റെ പന്തിൽ കീഴടങ്ങുകയായിരുന്നു . 6 പന്തിൽ നിന്ന് 2 ഫോർ സഹിതം 9 റൺസാണ് രാഹുൽ നേടിയത് . ഈ സീരീസിൽ നാലാം തവണയാണ് ഹെസ്ൽവുഡിന്റെ പന്തിൽ പുറത്താകുന്നത് .

തുടക്കത്തിലെ ഒരു വിക്കറ്റ് നഷ്ട്ടപെട്ടെങ്കിലും അഗർവാൾ – പൂജാര കൂട്ടുകെട്ടിൽ ഇന്ത്യ മികച്ച സ്കോറിലേക്ക് കുതിക്കുന്നു . ഒടുവിൽ വിവരം ലഭിക്കുമ്പോൾ 83 റൺസിൽ 1 വിക്കറ്റ് എന്ന നിലയിലാണ് . 44 റൺസ് നേടി അഗർവാളും 23 റൺസ് നേടി പുജാരയും ക്രീസിലുണ്ട് .