Skip to content

മയാങ്ക് അഗർവാളിന് അർദ്ധ സെഞ്ചുറി ; ഇന്ത്യ മികച്ച സ്കോറിലേക്ക്

ഓസ്‌ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യ മികച്ച സ്കോറിലേക്ക് . ഇന്ത്യൻ യുവ താരം മയാങ്ക് അഗർവാളിന് അർദ്ധ സെഞ്ചുറി . 96 പന്തിൽ നിന്ന് അഞ്ച് ഫോർ ഉൽപ്പടെയാണ് അർദ്ധ സെഞ്ചുറി പിന്നിട്ടത് . ടെസ്റ്റ് കരിയറിലെ രണ്ടാം അർദ്ധ സെഞ്ചുറിയാണ് സിഡ്‌നിയിൽ അഗർവാൾ നേടിയത് . രണ്ടാം ഓവറിൽ തന്നെ ആദ്യ വിക്കറ്റ് നഷ്ട്ടപെട്ട ഇന്ത്യയെ അഗർവാളും പുജാരയും ചേർന്ന് കരകയറ്റുകയായിരുന്നു . ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഒരു വിക്കറ്റിന് 113 എന്ന നിലയിലാണ് . പുജാരയും ( 33 ) അഗർവാളും ( 77 ) ക്രീസിലുണ്ട് .