Skip to content

” നീയാണല്ലേ സ്ലെഡ്ജ് ചെയ്യുന്നയാൾ ”  ; പന്തിനെ കണ്ട പ്രധാനമന്ത്രിയുടെ ചോദ്യം ; ചെറുപുഞ്ചിരിയോടെ പന്ത്‌ – വീഡിയോ

വാക്ക് പോരിലൂടെ
ഓസ്‌ട്രേലിയൻ സീരീസിൽ ഏറ്റവും കൂടുതൽ ശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷാബ് പന്ത്‌ . ഓസ്‌ട്രേലിയൻ നായകൻ പെയ്നുമായുള്ള പന്തിന്റെ വാക്ക് പോര് ഓസ്‌ട്രേലിയൻ ആവേശ കാഴ്ചയായിരുന്നു . പന്തിന്റെ ബാറ്റിങ് പ്രകടനത്തേക്കാൾ കൂടുതൽ ഏവരും കാത്തിരുന്നത് സ്ലെഡ്ജിങ് കാണാനായിരുന്നു .

പുതുവത്സരത്തോട് അനുബന്ധിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി നടത്തിയ പരിപാടിയിലും ഏവരുടെയും ശ്രദ്ധ പന്തിലായിരുന്നു . പരിപാടിക്കിടെ പ്രധാനമന്ത്രിയുമായി ഓരോരുത്തരുമായി പരിചയപെടുകയും ചെയ്തു . എന്നാൽ പന്തെത്തിയ സമയം പരിചയപ്പെടുത്തും മുമ്പേ ” നീയാണല്ലേ സ്ലെഡ്ജ് ചെയ്യുന്നയാൾ ” പ്രധാനമന്ത്രി ചോദിക്കുകയായിരുന്നു . ചെറുപുഞ്ചിരിയോടെയായിരുന്നു പ്രധാനമന്ത്രിയുടെ ചോദ്യത്തിന് പന്ത്‌ പ്രതികരിച്ചത്‌ .

വീഡിയോ കാണാം