Skip to content

” ഞങ്ങൾ ഞായറാഴ്ച ഇറങ്ങുക പോരാടാൻ തന്നെ , ചിലത് തെളിയിക്കാനുണ്ട് ”  ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകി നഥാൻ  ലിയോണ്

രണ്ട് വിക്കറ്റ് അകലെ മൂന്നാം ടെസ്റ്റ് വിജയം ഇന്ത്യയെ കാത്തു നിൽക്കുകയാണ് . നാളെ മഴയ്ക്ക് സാധ്യത കൂടുതലാണെന്നതും ഇന്ത്യയ്ക്ക് തലവേദനയാണ് . ഓസ്‌ട്രേലിയൻ വാലറ്റത്തെ വീഴ്ത്താൻ ഇന്ത്യൻ ബോളിങ് നിര പ്രായസം പെടുന്ന കാഴ്ചയാണ് നാലാം ദിനം അവസാന ഓവറുകളിൽ കണ്ടത് . വിജയ പ്രതീക്ഷകൾ അസ്തമിച്ച ഓസ്‌ട്രേലിയയ്ക്ക് വീണ്ടും പ്രതീക്ഷ നൽകിയത് പാറ്റ്‌ കമ്മീൻസിന്റെ ചെറുത്ത് നിൽപ്പായിരുന്നു . ഒരു ദിവസം ശേഷിക്കെ ഓസ്‌ട്രേലിയയ്ക്ക് വിജയിക്കണമെങ്കിൽ 2 വിക്കറ്റിൽ 141 റൺസ് നേടണം .

താനും കമ്മിൻസും ഞായറാഴ്ച ഇറങ്ങുക പോരാടാൻ തന്നെയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ലിയോണ് . തങ്ങൾക്കും ചിലത് തെളിയിക്കാനുണ്ടന്നും വിജയമാണ് ലക്ഷ്യമെന്നും , കമ്മിൻസിനോടൊപ്പം ആസ്വാദ്യകരമാണെന്നും നാളെ കളിക്കളത്തിൽ ഞങ്ങളുടെ പോരാട്ടം കാണണമെന്നും ലിയോണ് കൂട്ടിച്ചേർത്തു . 103 പന്തിൽ 5 ഫോറും 1 സിക്‌സും ഉൾപ്പടെ 61 റൺസ് നേടി കമ്മിൻസ് ക്രീസിൽ നിൽക്കുന്നു. രസകരമായ കാര്യം മൂന്നാം ടെസ്റ്റിലെ ഓസ്‌ട്രേലിയയുടെ ടോപ്പ് സ്കോററും കമ്മിൻസ് തന്നെയെന്നതാണ് . കളിയുടെ അവസാന ദിവസമായ നാളെ കമ്മിൻസ് മികച്ച ഫോമിൽ തുടർന്നാൽ വിജയം കൈവരിക്കാൻ ഓസ്‌ട്രേലിയയ്ക്ക് സാധിക്കും .