Skip to content

ഇന്ത്യൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനെ പരിഹസിച്ച കെറി ഒക്കീഫെയ്ക്ക് ചുട്ട മറുപടിയുമായി ഇന്ത്യൻ നായകൻ – വീഡിയോ

മെൽബണിൽ നടക്കുന്ന ഇന്ത്യ– ഓസ്ട്രേലിയ മൂന്നാം ടെസ്റ്റിനിടെ കെറി ഒക്കീഫെ നടത്തിയ പരാമർശം വിവാദമായിരുന്നു . 2017 ൽ രഞ്ജി ട്രോഫിയിൽ കർണാടക താരമായിരുന്ന മായങ്ക മുംബൈയ്ക്കെതിരെ 304 റൺസെടുത്തിരുന്നു. ഈ പ്രകടനത്തെയാണ് കമന്റേറ്റർ പരിഹസിച്ചത്. ഹോട്ടൽ വെയ്റ്റർമാർക്കെതിരെയാകും മായങ്ക് 304 റൺസെടുത്തിട്ടുണ്ടാകുക എന്നായിരുന്നു പരാമർശം . ഇപ്പോഴിതാ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി ചുട്ടമറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് .

” ഇന്ത്യയുടെ ഫസ്റ്റ് ക്ളാസ് ക്രിക്കറ്റിന് അതിശയകരമാണ്, അതിനാലാണ് നമ്മൾ ഇവിടെ വിജയിച്ചിരിക്കുന്നത് . ക്രെഡിറ്റ്‌ അവർക്കുള്ളതാണ് . മെൽബൺ ടെസ്റ്റ് വിജയിച്ച ശേഷം സംസാരിക്കവെയാണ് കോഹ്‌ലി ഇക്കാര്യം പറഞ്ഞത്‌ .

https://twitter.com/7Cricket/status/1079206605659332608?s=19