Skip to content

‘ താൽക്കാലിക ക്യാപ്റ്റനെ കുറിച്ച് നീ കേട്ടിട്ടുണ്ടോ ! ‘ ടിം പെയ്നിനെ ട്രോളി റിഷാബ് പാന്ത് – വീഡിയോ

മെൽബൺ ടെസ്റ്റിന്റെ മൂന്നാം ദിനം തന്നെ പരിഹസിച്ചതിന് പകരം വീട്ടി ഇന്ത്യൻ താരം റിഷാബ് പാന്ത് . കഴിഞ്ഞ ദിവസം പാന്ത് ബാറ്റ് ചെയ്യുന്നതിനിടെ വിക്കറ്റ് പിറകിൽ നിന്ന് ധോണി ഏകദിന – ടി20 ടീമിലേക്ക് തിരിച്ചെത്തിയതിനാൽ തനിക്ക് സ്ഥാനമില്ലെന്ന് പറഞ്ഞ് ടിം പെയ്ൻ പരിഹസിച്ചിരുന്നു . മത്സരത്തിന്റെ നാലാം ദിവസം ബാറ്റ് ചെയ്യാനെത്തിയ ടിം പെയ്നിനെ ട്രോളുമായാണ് പാന്ത് കാത്തിരുന്നത് .

ക്രീസിലെത്തിയ പെയ്നിനെ ചൂണ്ടിക്കാട്ടി ജഡേജ തനിക്ക് ഇന്ന് ഒരു പ്രത്യേക അതിഥിയുണ്ടെന്നും , താൽക്കാലിക ക്യാപ്റ്റനെ കുറിച്ച് നീ കേട്ടിട്ടുണ്ടോയെന്നും ചോദിക്കുകയായിരുന്നു . അദ്ദേഹത്തിന് സംസാരിക്കാനേറെ ഇഷ്ടമാണ്. അത് മാത്രമെ അദ്ദേഹത്തിന് അറിയൂ…’ പന്ത് വിക്കറ്റിന് പിറകില്‍ നിന്ന് ജഡേജയോടായി പറഞ്ഞു.